ധര്‍മ്മം എന്നാല്‍ എന്ത് ?

ധര്‍മം എന്നാല്‍ എന്ത് ?

Reading Time: 1 minute

യഥാര്‍ത്ഥത്തില്‍ ധര്‍മം എന്ന പദത്താല്‍ ഉദ്ദേശിക്കുന്നത് സന്തുലിതത്തെ ആകുന്നു. ധര്‍മം=സന്തുലിതം. സന്തുലിതം=തുല്യം നിലനില്‍ക്കുന്നത്, ഏറ്റക്കുറച്ചിലില്ലാത്ത, സമ്പൂര്‍ണ്ണമായ, കൃത്യമായ എന്നര്‍ത്ഥം.

“സന്തുലിതമാകുന്നു ധര്‍മം” -കല്‍കി

കുടുംബം, സമൂഹം, രാഷ്ട്രം, ലോകം എന്നീ ഘടനയില്‍ ഒരു വ്യക്തി നിലകൊള്ളുന്ന അതാത് സ്ഥാനപ്രകാരം ഉത്തരവാദിത്തം, കടമ, കര്‍ത്തവ്യം, ദൗത്യം എന്നിവ കൃത്യതയോടെ നിര്‍വ്വഹിക്കുമ്പോള്‍ സന്തുലിതമാകുന്നു.

രാഷ്ട്രത്തിനും ലോകത്തിനുമുള്ള പ്രാധാന്യം ഗൗരവത്തോടെ നിലനിര്‍ത്തിമാത്രമേ പ്രത്യേക സന്ദര്‍ഭങ്ങളില്‍ കുടുംബത്തിലേയും സമൂഹത്തിലേയും ഉത്തരവാദിത്തവും കടമയും നിര്‍വ്വഹിക്കേണ്ടതുള്ളൂ. ഉദാഹരണമായി, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ക്ക് കുടുംബകാര്യങ്ങള്‍ യഥാവിധി ചെയ്യുന്നതിനു പ്രയാസമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്ക് കുടുംബകാര്യങ്ങള്‍ യഥാവിധി ചെയ്യുന്നതിനു പ്രയാസമായിരിക്കും. ഒരു സൈനികന്റെ വിവാഹത്തിന്റെ പിറ്റേദിവസം രാജ്യം യുദ്ധഭീഷണി നേരിടുന്നുവെങ്കില്‍ അതിശീഘ്രംതന്നെ സൈനിക സേവനം നിര്‍ബന്ധിതമാകും. അത്തരം രാഷ്ട്രവും ലോകവുമായി ബന്ധപ്പെട്ട സ്ഥാനത്തുള്ളവര്‍ക്ക് യഥാക്രമം പ്രസ്തുത സ്ഥാനാധികാരപ്രകാരമുള്ള കര്‍ത്തവ്യങ്ങള്‍, ദൗത്യം എന്നിവയാകുന്നു സുപ്രധാനം. രാഷ്ട്രവും ലോകവും ഉണ്ടെങ്കില്‍ മാത്രമേ വ്യക്തിയുടേയും സമൂഹത്തിന്റേയും കുടുംബത്തിന്റേയും നിലനില്‍പ്പുമുള്ളൂ.

ഒരു രാജ്യത്ത് ഭരണാധികാരി എന്ന സ്ഥാനത്താല്‍ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാണെങ്കില്‍ മാത്രമേ പൂര്‍ണ്ണമായും ഏതൊരു വ്യക്തിയ്ക്കും അതാത് സ്ഥാനപ്രകാരം സ്വയം ധര്‍മത്തില്‍ (സന്തുലിതത്തില്‍) നിലകൊള്ളുവാന്‍ കഴിയൂ. തന്റേയും കുടുംബത്തിന്റേയും ആവശ്യങ്ങളെല്ലാം സ്വയം അദ്ധ്വാനിച്ചു സമ്പാദിയ്ക്കണമെന്ന അവസ്ഥയാണുള്ളതെങ്കില്‍ അഥവാ ഒരു പൗരന് അവകാശമായതിനാല്‍ സൗജന്യമായി ലഭിയ്ക്കേണ്ടതായ പ്രാഥമിക കാര്യങ്ങള്‍ (ശുദ്ധമായ വായു, വെള്ളം, ആഹാരം, വസ്ത്രം, വീട്, വിദ്യാദ്ധ്യയനം, ചികിത്സ മുതലായവയെല്ലാം) ഭരണാധികാരി അനുവദിയ്ക്കുന്നില്ലായെങ്കില്‍, തീര്‍ച്ചയായും, സ്വയം ധര്‍മത്തില്‍ (സന്തുലിതത്തില്‍) നിലകൊണ്ട്  കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിയ്ക്കുകയില്ല. ഒരു പൗരന്റെ ജിവിതത്തിനാവശ്യമായത് രാജ്യം അനുവദിയ്ക്കുന്നു, പൗരന്‍ തനിയ്ക്ക് സാധ്യമായ ജോലി ചെയ്തു രാഷ്ട്ര നവനിര്‍മ്മാണത്തില്‍ പങ്കുചേരുന്നു – ഈ പ്രക്രിയയാണ് ക്ഷേമരാഷ്ട്രത്തില്‍ സംഭവിയ്ക്കുന്നത്. കുടുംബം എന്നതിന്റെ വ്യാപക സംവിധാനമാണ് രാഷ്ട്രം. ഒരു കുടുംബത്തിലെ മാതാപിതാക്കളുടെ കര്‍ത്തവ്യങ്ങള്‍ സന്താനങ്ങള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും പ്രതിഫലേച്ഛകൂടാതെ അവരുടെ ക്ഷേമം മാത്രം ഉദ്ദേശിച്ച് ചെയ്യേണ്ടതാണെന്നതില്‍ തര്‍ക്കമില്ലാത്തതുപോലെ, രാഷ്ട്രത്തില്‍ ഭരണാധികാരി ജനങ്ങളുടെ ക്ഷേമ മാത്രം ഉദ്ദേശിച്ച് എല്ലാം അവകാശമായി അനുവദിയ്ക്കുന്നതാണ് ക്ഷേമരാഷ്ട്രം. എങ്കില്‍ മാത്രമേ ധര്‍മത്തില്‍ (സന്തുലിതത്തില്‍) നിലകൊണ്ട്  കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ള സാഹചര്യങ്ങള്‍ സംജാതമാകൂ.

കൂടുതല്‍ അറിയുവാന്‍ : അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം രാഷ്ട്രീയ കാണ്ഡം വായിയ്ക്കുക

Kalki

Official. Welfare Nation: Our Right. Visit: www.kalki.me

Leave a Reply

Read previous post:
Vivekananda reincarnated as Kalki (from Kalki Purana by Agastya and Vishvamitra)
വിവേകാനന്ദന്‍ പുനരവതരിച്ചു: കല്‍കി പുരാണം പൂര്‍വജന്മകാണ്ഡം

"വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു" ശിവദേവന്‍ പാര്‍വതി...

Close