കല്‍കി പുരാണം- ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്

കല്‍കി പുരാണം : അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്

Reading Time: 1 minute

യഥാര്‍ത്ഥ കല്‍കി പുരാണം. കല്‍കി പുരാണം- ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്. ശിവദേവ – പാര്‍വതിദേവി ദിവ്യസംഭാഷണം. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു. ബുക്ക്‌ വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നു. സംക്ഷിപ്തം വായിയ്ക്കുക

ആമുഖം

ഈ കാലഘട്ടം വിഷ്ണുദേവന്റെ പത്താമത്തെ അവതാരമായ കല്‍കിയുടെ ആഗമനത്തിനുള്ള സമയമാണോ അഥവാ ഇപ്പോള്‍ ഇന്ത്യയില്‍ ബ്രഹ്മാണ്ഡ സംരക്ഷണാധികാരി വിഷ്ണുദേവന്‍ ദശാവതാരത്തിലെ ദശമാവതാരമായ കല്‍കിയായി ഈ ഭൂമിയില്‍ അവതരിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള പരമാധികാരം സ്വയം ആവിര്‍ഭവിച്ചതും (സ്വയംഭൂ) പ്രകാശസ്വരൂപവും ശിവലോകവാസിയും സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന് മാത്രമാകുന്നു.

പൂരാതനകാലത്ത് കല്‍കിയെക്കുറിച്ചുള്ള ശിവദേവ – പാര്‍വതിദേവി ദിവ്യസംഭാഷണം ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യമഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും താളിയോലകളില്‍ സംസ്‌കൃതത്തില്‍ എഴുതിയതിന്‍റെ ആദിതമിഴ് തര്‍ജ്ജമയായ നാഡിതാളിയോലകള്‍ (നാഡിജ്യോതിഷം) വ്യക്തവും ശക്തവും കൃത്യവുമായ വിവരണങ്ങളിലൂടെ, ചരിത്രപരമായ തെളിവുകളോടെ, അന്തിമമായ തീരുമാനം അറിയിക്കുന്നു; ഇപ്പോള്‍ കല്‍കി അവതാരം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ദിവ്യത്വം സംബന്ധിച്ച് ഭാരതത്തില്‍ അംഗീകരിക്കപ്പെട്ട വിശ്വാസത്തിന്റെ രണ്ട് കോടതികളാണ് ജ്യോതിഷവും നാഡി താളിയോലകളും.

തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്ത് സൂക്ഷിച്ചുവെച്ച നാഡിതാളിയോലകള്‍ എന്ന പേരിലുള്ള പുരാതന താളിയോലകളില്‍ കല്‍കിയെക്കുറിച്ച് രേഖപ്പെടുത്തിയ സുപ്രധാനമായ പന്ത്രണ്ട് അധ്യായങ്ങളിലെ (2004 ഫിബ്രവരി മുതല്‍ 2005 മാര്‍ച്ച് വരേയുള്ള കാലയളവിലും തുടര്‍ന്ന് 2013 ജൂലായ് 4നും വായിച്ചത്)  ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥം സഹിതമുള്ള ഗദ്യവിവര്‍ത്തനവുമാണ് ഈ ലേഖനത്തില്‍. അതോടൊപ്പം, 2003ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്‌നത്തിലും താംബൂലപ്രശ്‌നത്തിലും തെളിഞ്ഞ സുപ്രധാന ദേവവിധിയുമുണ്ട്.

കല്‍കി പുരാണം – അഗസ്ത്യ മഹര്‍ഷി എഴുതിയത്


കല്‍കിയുടെ സന്ദേശം: ജനിതകം-ക്രമം-സംരക്ഷ (G.O.P.)


കല്‍കി അവതാരം : ജ്യോതിഷത്തില്‍


Kalki

Official. Welfare Nation: Our Right. Visit: www.kalki.me

Leave a Reply

Read previous post:
Vivekananda reincarnated as Kalki (from Kalki Purana by Agastya and Vishvamitra)
വിവേകാനന്ദന്‍ പുനരവതരിച്ചു: കല്‍കി പുരാണം പൂര്‍വജന്മകാണ്ഡം

"വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു" ശിവദേവന്‍ പാര്‍വതി...

Close