kalki anjathayakattuvan vannavan 750x410px

കല്‍കി അജ്ഞതയകറ്റുവാന്‍ വന്നവന്‍ – ശിവദേവന്‍: സത്യയുഗം

സത്യയുഗം. കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ അറിയിച്ചു: അജ്ഞതയകറ്റുവാന്‍ വന്നവന്‍ നീ. (ഇരുള്‍നീക്കേ വന്തവനെ (1):27:3. അര്‍ത്ഥം: ഇരുള്‍നീക്കെ=അജ്ഞതകറ്റുവാന്‍, വന്തവനെ=വന്നവന്‍.). മൂലസംസ്കൃത  താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

കല്‍കിയെക്കുറിച്ച്‌ ശിവദേവന്‍ പാര്‍വ്വതി ദേവിയോട് വിശദമായി അറിയിയ്ക്കുന്നതിനിടെ “അജ്ഞതയകറ്റുവാന്‍ വന്നവന്‍ നീ” എന്ന് നേരിട്ട് കല്‍കിയോട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ്‌ പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്,  ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ശിവദേവന്‍. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ശിവദേവന്റെ ആജ്ഞ.

സത്യയുഗം: 2004 നവംബര്‍ 16ന് ആദി തമിഴ് വിവര്‍ത്തനം എഴുതിയ നാഡി താളിയോല വായിച്ച വീഡിയോ കാണുക

-അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡ(മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം)ത്തില്‍നിന്നും.

കൂടുതല്‍ വായിയ്ക്കുക

 

 

Kalki

kalkipurana.com